ചെറുവത്തൂർ : കടലേറ്റത്തെ തുടർന്ന് നാശനഷ്ടം സംഭവിച്ചവർക്ക് അർഹമായ സഹായം ലഭ്യമാക്കണമെന്ന് നിയുക്ത എം.എൽ.എ. എം.രാജഗോപാലൻ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. വലിയപറമ്പ് ഗ്രാമപ്പഞ്ചായത്തിലെ കന്നുവീട് കടപ്പുറം, പടന്നക്കടപ്പുറം, ഒരിയര, ചെറുവത്തൂർ ഗ്രാമപ്പഞ്ചായത്തിലെ ഓർക്കുളം, കൈതക്കാട്, നീലേശ്വരം അഴിത്തല എന്നിവിടങ്ങളിൽ അദ്ദേഹം സന്ദർശിച്ചു. 24 കിലോമീറ്റർ നീണ്ടുകിടക്കുന്ന കടലോര പഞ്ചായത്തായ വലിയപറമ്പിൽ കാലങ്ങളായി അനുഭവിക്കുന്ന കടലേറ്റ ഭീഷണിക്ക് ശാശ്വത പരിഹാരം കാണുന്നതിന് സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു.