കാസർകോട് : നിർമാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കരാറുകാർ ധർണ നടത്തി.

എ.ജി.സി.എഫ്. (ഓൾ ഗവ. കോൺട്രാക്ടേഴ്‌സ്‌ ഫെഡറേഷൻ) ജില്ലാ കമ്മിറ്റി നടത്തിയ കളക്ടറേറ്റ് ധർണ സംസ്ഥാന കമ്മിറ്റി അംഗം എ.അബൂബക്കർ ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് എം.അബൂബക്കർ അധ്യക്ഷനായി. എ.അഹമ്മദ് കുഞ്ഞി, ബി.എ.ആമു, എ.അബ്ബാസ്, പി.കെ.ഹംസ, എൻ.അബ്ദുൾ ഷെരിഫ്, ടി.മുഹമ്മദ്, എ.എം.മൻസൂർ, മുഹമ്മദ് സബീർ, മുഹമ്മദ് ഷരിഫ്, സി.എച്ച്.ഉമ്മർ എന്നിവർ സംസാരിച്ചു.

പി.ബി.സി.എ. (പ്രൈവറ്റ് ബിൽഡിങ്‌ കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ) ജില്ലാ കമ്മിറ്റിയുടെ കളക്ടറേറ്റ് ധർണ സി.ഐ.ടി.യു. ജില്ലാ കമ്മിറ്റിയംഗം എ.നാരായണൻ ഉദ്ഘാടനം ചെയ്തു.

പി.ബി.സി.എ. ജില്ലാ പ്രസിഡന്റ് ഇ.കെ.പങ്കജാക്ഷൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കള്ളിക്കാട് ബാബുരാജ്, കെ.വി.സുകുമാരൻ എന്നിവർ സംസാരിച്ചു.