നീലേശ്വരം : എച്ച്.എസ്.എസ്.ടി.എ. ജില്ലാ കമ്മിറ്റി ജില്ലാ മെഡിക്കൽ ഓഫീസിലേക്ക് ഓക്‌സിജൻ മാസ്കുകൾ കൈമാറി. മുൻ സംസ്ഥാന പ്രസിഡന്റ് എം.രാധാകൃഷ്ണനിൽനിന്ന് ജില്ലാ മെഡിക്കൽ ഓഫീസർ പി.ആർ.രാജൻ ഏറ്റുവാങ്ങി. സംസ്ഥാന സെക്രട്ടറി എൻ.സദാശിവൻ, രാജീവ്, കെ.ഹരിപ്രസാദ്, കെ.വിനോദ്കുമാർ, സി.പി.അഭിരാം, സോജി ചാക്കോ, പി.രാജേഷ്‌കുമാർ എന്നിവർ സംസാരിച്ചു.