ബന്തടുക്ക : വേനലിൽ ബുദ്ധിമുട്ടുന്ന കുടുംബങ്ങൾക്ക് കുടിവെള്ളം വിതരണംചെയ്ത് മസ്ജിദ്‌. ശങ്കരമ്പാടി പരക്കുന്നിലെ മസ്ജിദാണ് പരിസരത്തെ അഞ്ച് വീട്ടുകാർക്ക് ദിവസവും രാവിലെ കുടിവെള്ളം വിതരണംചെയ്തുതുടങ്ങിയത്. വരും ദിവസങ്ങളിൽ ആവശ്യമെങ്കിൽ കൂടുതൽ കുടുംബങ്ങൾക്ക് വെള്ളം നൽകാനാകുമെന്ന് മസ്ജിദ് സെക്രട്ടറി കെ.അബ്ദുള്ള പറഞ്ഞു.

വൈദ്യുതിമോട്ടോറിന്റെ സ്വിച്ച് ഓൺ കാട്ടിപ്പാറ ജുമാമസ്ജിദ് പ്രസിഡൻറ് ടി.മൊയ്ദു നിർവഹിച്ചു. സരോജിനിയമ്മയുടെ കുടുംബത്തിന് വെള്ളം നൽകി പരക്കുന്ന് മസ്ജിദ് പ്രസിഡൻറ് അബ്ദുൾറഹിമാൻ ഹാജി ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡൻറ് മുഹമ്മദ് വളവിൽ, കാട്ടിപ്പാറ ജുമാമസ്ജിദ് ഖത്തീബ് ഉമ്മർ സഖാഫി, ഷമീർ വളവിൽ, കെ.അബ്ദുള്ള എന്നിവർ സംബന്ധിച്ചു.