തൃക്കരിപ്പൂർ : തങ്കയം കക്കുന്നത്തെ പ്ലാറ്റിനം പെട്രോൾ പമ്പിലെ എസ്.ബി.ഐ. എ.ടി.എം. കൗണ്ടറിലെ ഉപകരണങ്ങൾ നശിപ്പിച്ച നിലയിൽ കണ്ടെത്തി. എ.ടി.എം. കാർഡ് റീഡർ, പി.എൻ.സി. ബോർഡ്, തുടങ്ങിയവയാണ് കേടുവരുത്തിയത്.
ചൊവ്വാഴ്ച എ.ടി.എം. മെഷീനിൽ നോട്ട് നിറയ്ക്കാനെത്തിയവരാണ് മെഷീൻ നശിപ്പിച്ച നിലയിൽ കണ്ടത്. എസ്.ബി.ഐ. തൃക്കരിപ്പൂർ ബ്രാഞ്ച് മാനേജർ പി.പ്രഭാവതി ചന്തേര പോലീസിൽ പരാതി നൽകി. രണ്ടുലക്ഷത്തോളം രൂപയുടെ നാശം വരുത്തിയിട്ടുണ്ടെന്ന് പരാതിയിൽ പറയുന്നു