മധുർ : സംസ്ഥാന ആരോഗ്യവകുപ്പ്, കാസർകോട് റോട്ടറി ക്ലബ്, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, കാസർകോട് സേവാഭാരതി എന്നിവരുടെ നേതൃത്വത്തിൽ സൗജന്യ വാക്സിനേഷൻ മെഗാ ക്യാമ്പ് നടത്തി. മധൂർ പഞ്ചായത്ത് പ്രസിഡന്റ് ഗോപാലകൃഷ്ണ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് ഡോ. സി.എച്ച്.ജനാർദന നായക് അധ്യക്ഷനായിരുന്നു. ഡോ. പി.സി.ഹരികൃഷ്ണൻ നമ്പ്യാർ, എം.ടി.ദിനേശ്, ഗോകുൽ ചന്ദ്രബാബു, കെ.വിനയ്, ഉമേശ് രാംദാസ്‌നഗർ, എം.രൂപശ്രീ, അശോകൻ കുണിയേരി, ഡോ. ബി.നാരായണ നായ്‌ക്‌ എന്നിവർ സംസാരിച്ചു.