കാസർകോട് : മധൂർ മദനന്തേശ്വര വിനായക ക്ഷേത്രത്തിൽ വാർഷികോത്സവം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 13 മുതൽ 17 വരെ നടക്കും.

ചൊവ്വാഴ്ച രാവിലെ 6.30-ന് വേദപാരായണ ആരംഭം, ഒൻപതിന് ധ്വജാരോഹണം, 12-ന് തുലാഭാരം, 12.30-ന് മദ്ധ്യാഹ്ന മഹാപൂജ, പ്രസാദവിതരണം. വൈകിട്ട് ആറിന് തായമ്പക, തുടർന്ന് ദീപാരാധന, ഉത്സവബലി എന്നിവ നടത്തും.

14-ന് രാവിലെ അഞ്ചിന് ദീപോത്സവം, ഏഴിന് പഞ്ചവാദ്യം, 12-ന് തുലാഭാരം, 12.30-ന് മദ്ധ്യാഹ്ന മഹാപൂജ, ആറിന് ദീപാരാധന, ഏഴിന് ഉത്സവബലി.

15-ന് രാവിലെ അഞ്ചിന് ദീപോത്സവം, ഉത്സവബലി, 12-ന് തുലാഭാരം, 12.30-ന് മദ്ധ്യാഹ്ന മഹാപൂജ, വൈകിട്ട് ആറിന് തായമ്പക, ദീപാരാധന, തുടർന്ന് ദീപോത്സവം.

16-ന് രാവിലെ അഞ്ചിന് ഉത്സവബലി, 12-ന് തുലാഭാരം, 12.30-ന് മദ്ധ്യാഹ്ന മഹാപൂജ, വൈകിട്ട് ദീപാരാധനയ്ക്കുശേഷം ഉളിയത്തടുക്കയിലെ മൂലസ്ഥാനത്തേക്കുള്ള ഭഗവാന്റെ എഴുന്നള്ളത്ത്. ഉളിയത്തടുക്കയിലെയും മധൂരിലെയും പൂജകൾക്കുശേഷം ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളത്ത്.

17-ന് രാവിലെ ഏഴിന് നടതുറക്കൽ, 12-ന് തുലാഭാര സേവകൾ, മഹാപൂജ, പ്രസാദവിതരണം, വൈകിട്ട് ആറിന് തായമ്പക, ഏഴിന് ഉത്സവബലി, രാത്രി 11-ന് ക്ഷേത്രക്കുളത്തിൽ ഭഗവാന്റെ അവഭൃഥസ്നാനം. തുടർന്ന് കാണിക്കസമർപ്പണം, രാജാങ്കണപ്രസാദം, കൊടിയിറക്കം എന്നിവ നടക്കും.