ചെറുപുഴ : സി.പി.ഐ. ചെറുപുഴ ലോക്കൽ കമ്മിറ്റിയംഗവും വിമുക്തഭടനും തിരുമേനിയിലെ വ്യാപാരിയുമായിരുന്ന കെ.കെ.പരമേശ്വരന്റെ നിര്യാണത്തിൽ ചെറുപുഴ ലോക്കൽ കമ്മിറ്റി അനുശോചിച്ചു. ലോക്കൽ സെക്രട്ടറി സിബി എം. തോമസ് അധ്യക്ഷനായിരുന്നു. പരമേശ്വരന്റെ മൃതദേഹം കോവിഡ് പ്രോട്ടോകോൾ പ്രകാരം സംസ്കരിച്ചു. സുഖമില്ലാത്തതിനാൽ കഴിഞ്ഞ ദിവസം ആസ്പത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മരണശേഷം നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്.