കാസർകോട് : അംഗഡിമൊഗർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.എ. ഹിന്ദി (ഒന്ന്), എഫ്.ടി.സി.എം. (ഒന്ന്) എന്നീ തസ്തികകളിൽ ഒഴിവുണ്ട്. അഭിമുഖം 10-ന് രാവിലെ 11-ന് സ്കൂളിൽ നടക്കും.

ചട്ടഞ്ചാൽ : ചട്ടഞ്ചാൽ ഹയർ സെക്കൻഡറി ഹൈസ്കൂൾ വിഭാഗത്തിൽ അറബിക് അധ്യാപക ഒഴിവുണ്ട്. അഭിമുഖം പതിനാലിന് 10 മണിക്ക് ഓഫീസിൽ നടക്കും.

മഞ്ചേശ്വരം : ഉപ്പള ഗവ. ഹയർ സെക്കൻഡറിയിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ സയൻസ് (കന്നഡ), നാച്ചുറൽ സയൻസ് (മലയാളം) അധ്യാപക ഒഴിവുണ്ട്. അഭിമുഖം വെള്ളിയാഴ്ച പതിനൊന്നിന്. ഫോൺ: 9446063502.

കുണ്ടംകുഴി : ഗവ. ഹയർ സെക്കൻഡറി സ്കൂൾ എച്ച്.എസ്.ടി. ഇംഗ്ലീഷ് വിഭാഗം അധ്യാപകനെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. അഭിമുഖം വെള്ളിയാഴ്ച 10-ന് സ്കൂളിൽ നടക്കും.

മൊഗ്രാൽ : ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വി.എച്ച്.എസ്.ഇ. വിഭാഗത്തിൽ മാത്തമാറ്റിക്സ് വിഷയത്തിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം വെള്ളിയാഴ്ച രാവിലെ 11-ന് നടക്കും. ഫോൺ: 9400046820.

ആദൂർ : ഗവ. ഹയർ സെക്കൻഡറി സ്കൂൾ ആദൂരിൽ ഹൈസ്കൂൾ വിഭാഗത്തിൽ അധ്യാപക ഒഴിവുണ്ട്. നാച്യുറൽ സയൻസ് (മലയാളം), ഫിസിക്കൽ സയൻസ്, മലയാളം, അറബിക് എന്നീ താത്കാലിക അധ്യാപക ഒഴിവിലേക്ക് കൂടിക്കാഴ്ച 13-ന് തിങ്കാളാഴ്ച 10-ന്. ഫോൺ: 9496996354.

മുള്ളേരിയ : കാറഡുക്ക ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ കണക്ക്, ചിത്രകല അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 10-ന് വെള്ളിയാഴ്ച 10-ന്.