മഞ്ചേശ്വരം : ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയിൽ പട്ടയം ലഭിച്ച് അതിർത്തി നിർണയിച്ചു കിട്ടാത്തവർക്ക് അതിർത്തി നിർണയത്തിന് അപേക്ഷിക്കാം.

കടമ്പാർ, എടനാട്, കോയിപ്പാടി, കയ്യാർ, ഇച്ചിലങ്കോട് എന്നീ ഗ്രൂപ്പ് വില്ലേജുകളുടെ പരിധിയിലെ ഗുണഭോക്താക്കൾക്കാണ് അവസരം.

പട്ടയ പകർപ്പ്, നികുതി രശീതി എന്നിവ സഹിതം അതത് വില്ലേജ് ഓഫീസുകളിൽ ഡിസംബർ 31-നകം അപേക്ഷിക്കണം. ഫോൺ: 04998-244044