കാസർകോട് : ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പട്ടികവർഗയുവതി-യുവാക്കൾക്ക് വിദേശത്ത് തൊഴിൽ ലഭ്യമാക്കുന്നതിന് സഹായധനം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ഗ്രാമസഭ, ഊരുകൂട്ടം അംഗീകരിച്ച പട്ടികയിൽപ്പെട്ടവരായിരിക്കണം. പാസ്പോർട്ട്, തൊഴിൽ, വിസ, വിമാന ടിക്കറ്റ്, ആധാർ, ബാങ്ക് അക്കൗണ്ട് പകർപ്പുകൾ, ജാതി, വരുമാനം സർട്ടിഫിക്കറ്റുകൾ, പഞ്ചായത്ത്, ബ്ലോക്ക് തലങ്ങളിൽ ഇതേ ആവശ്യത്തിന് തുക ലഭ്യമായിട്ടില്ലെന്ന ബന്ധപ്പെട്ടവരുടെ സാക്ഷ്യപത്രം എന്നിവ സഹിതം ഓഗസ്റ്റിന് 31-ന് വൈകീട്ട് അഞ്ചിനകം കാസർകോട് ട്രൈബൽ ഡവലപ്മെന്റ് ഓഫീസിൽ സമർപ്പിക്കണം. ഫോൺ: 04994-255466