കുണ്ടംകുഴി : എൻ.ജി.ഒ. യൂണിയൻ ജില്ലാ കമ്മിറ്റി പാണ്ടിക്കണ്ടം പട്ടികവർഗകോളനിയിൽ വിദ്യാർഥികൾക്ക് പഠനോപകരണങ്ങളും ഓൺലൈൻ പoനസൗകര്യമൊരുക്കുന്നതിന് ടാബ് ലറ്റുകളും നൽകി.

സംസ്ഥാനതലത്തിൽ 15 പട്ടികവർഗ കോളനികൾ ഏറ്റെടുത്ത് ഭൗതികസാഹചര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്. പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം ബേഡഡുക്ക പഞ്ചായത്ത് പ്രസിഡൻറ് എം.ധന്യ നിർവഹിച്ചു. ടാബ് ലറ്റുകളുടെ വിതരണോദ്ഘാടനം പട്ടികവർഗ വികസന ജില്ലാ ഓഫീസർ സജു നിർവഹിച്ചു.

കെ.അനിൽകുമാർ അധ്യക്ഷനായിരുന്നു. പഞ്ചായത്തംഗം ഗോപാലൻ, എൻ.ജി.ഒ. യൂണിയൻ ജില്ലാ സെക്രട്ടറി കെ.പി.ഗംഗാധരൻ, കെ.മുരളീധരൻ, കെ.ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.