കരിന്തളം : കിനാനൂർ-കരിന്തളം പഞ്ചായത്തിലെ വയോജന പകൽപരിപാലനകേന്ദ്രം യാഥാർഥ്യമാകുന്നു.
കാട്ടിപ്പോയിൽ ഗവ. ആയുർവേദ ആസ്പത്രിക്ക് സമീപത്താണ് പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ 2018-19 വർഷത്തെ പദ്ധതിയുടെ ഭാഗമായി പകൽപരിപാലനകേന്ദ്രം നിർമിച്ചത്. 75 ലക്ഷം രൂപ ചെലവിൽ ഒരുക്കിയ കേന്ദ്രത്തിൽ വയോജനങ്ങൾക്ക് കിടക്കാനും ഭക്ഷണം കഴിക്കാനും പകൽസമയങ്ങളിൽ കാരംസ്, ചെസ്സ് തുടങ്ങി വിനോദത്തിനായും സൗകര്യമുണ്ട്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് വെള്ളിയാഴ്ച ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. രാജൻ ഉദ്ഘാടനം ചെയ്യും.