കാഞ്ഞങ്ങാട് : ജില്ലാ ഒളിമ്പിക് അസോസിയേഷൻ അടുത്തവർഷം ജനുവരി രണ്ടുമുതൽ 11 വരെ വിവിധ കേന്ദ്രങ്ങളിൽ മത്സരം നടത്തും.

24 ഇനങ്ങളിലാണ് മത്സരം. ജില്ലയിൽനിന്ന്‌ തിരഞ്ഞെടുക്കപ്പെടുന്നവർ സംസ്ഥാന ഒളിമ്പിക്സിൽ പങ്കെടുക്കും. സ്വാഗതസംഘം രൂപവത്കരണ യോഗം ഇ.ചന്ദ്രശേഖരൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.

ഒളിമ്പിക് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ടി.വി.ബാലൻ അധ്യക്ഷനായി.

കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷ കെ.വി.സുജാത, നീലേശ്വരം നഗരസഭാ ഉപാധ്യക്ഷൻ മുഹമ്മദ് റാഫി, ഇന്ത്യൻ വോളിബോൾ താരം അഞ്ജു ബാലകഷ്ണൻ, പ്രദീപ് കുമാർ രാമപുരത്ത്, പി.സീതാരാമൻ, അഡ്വ. കെ.കെ.നാരായണൻ, അസോസിയേഷൻ ജില്ലാ സെക്രട്ടറി എം.അച്യുതൻ, ഡോ. എം.കെ.രാജശേഖരൻ എന്നിവർ സംസാരിച്ചു.