കാസർകോട് : വൈദ്യുത വാഹനങ്ങൾ പ്രേത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വൈദ്യുത ഓട്ടോറിക്ഷകൾക്ക് സബ്‌സിഡി ലഭിക്കാൻ അപേക്ഷ ക്ഷണിച്ചു. ആദ്യ അഞ്ചുവർഷം നികുതിയും പെർമിറ്റും ഒഴിവാക്കും. ഡിസംബർ 31-നകം രജിസ്ട്രേഷൻ നടത്തുന്ന വൈദ്യുത ഓട്ടോറിക്ഷകൾക്ക് സംസ്ഥാന സർക്കാർ സബ്സിഡിയായി 30,000 രൂപ വരെ ലഭിക്കും.

സബ്സിഡി ലഭിക്കുന്നതിന് വാഹനം രജിസ്റ്റർചെയ്തശേഷം അപേക്ഷ ഓൺലൈനായി അതത് ഓഫീസുകളിൽ നൽകണം. ഫോൺ: 04994 255290, 8547639014.