നീലേശ്വരം : പതിനഞ്ചുവർഷം കാലാവധിയുള്ള മത്സ്യത്തൊഴിലാളികളുടെ മണ്ണെണ്ണ പെർമിറ്റ് 10 വർഷമായി ചുരുക്കുവാനുള്ള സംസ്ഥാന സർക്കാർ തീരുമാനം അശാസ്ത്രീയമാണെന്ന് ധീവരസഭ ജില്ലാ പ്രവർത്തക കൺവെൻഷൻ ആരോപിച്ചു. സംസ്ഥാന പ്രസിഡന്റ് യു.എസ്.ബാലൻ ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് കെ.സോമൻ അധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി കെ.രവീന്ദ്രൻ, കെ.ശംഭു, രാജേഷ് കീഴൂർ, കെ.സുനി, കെ.മനോഹരൻ മരക്കാപ്പ് കടപ്പുറം, കെ.കൃഷ്ണൻ, കെ.തമ്പാൻ, മുട്ടത്ത് രാഘവൻ, വി.വി.കുഞ്ഞികൃഷ്ണൻ, കെ. മനോഹരൻ കീഴൂർ എന്നിവർ സംസാരിച്ചു.