കാസർകോട് : ഇന്റർ നാഷണൽ ഫൗണ്ടേഷൻ ഫോർ സോഷ്യൽ എംപവർമെന്റ് (ഐ.എഫ്.എസ്.ഇ.) ജൈവമാലിന്യ ഉറവിട സംസ്കരണപദ്ധതി തുടങ്ങി. ജില്ലാതല ഉദ്ഘാടനം എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ. നിർവഹിച്ചു. നൂതന യൂറോപ്യൻ ഇനോക്കുലം ബാക്ടീരിയൽ സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് പദ്ധതി.

കാസർകോട് നഗരസഭാ വൈസ് ചെയർപേഴ്‌സൺ ഷംസീദ ഫിറോസ് അധ്യക്ഷയായിരുന്നു. ഐ.എഫ്.എസ്.ഇ. ഇന്റർനാഷണൽ പ്രസിഡന്റ് ആർ.വി. സിമിരാജ്, സംസ്ഥാന കോ ഓർഡിനേറ്റർ പി.എൻ.രാജീവ്, ഒ.കെ.ജയചന്ദ്രൻ, കൗൺസിലർ കെ.ജി.പവിത്ര, അർജുൻ തായലങ്ങാടി, ഗുരുപ്രസാദ് പ്രഭു, കെ. കുഞ്ഞിരാമൻ, ഇ.സുരേഷ് ബാബു, തമ്പാൻ മാവില എന്നിവർ സംസാരിച്ചു.