കാഞ്ഞങ്ങാട് : മതവർഗീയതയ്ക്കും ഭീകരവാദത്തിനുമെതിരേ മഞ്ചേശ്വരം മുതൽ കാലിക്കടവ് വരെ കാസർകോട് മതസൗഹാർദ സന്ദേശയാത്ര നടത്താൻ യൂത്ത്‌കോൺഗ്രസ് (എസ്) ജില്ലാ കമ്മിറ്റിയോഗം തീരുമാനിച്ചു. കാഞ്ഞങ്ങാട് നടന്ന യോഗം കോൺഗ്രസ് (എസ്) ജില്ലാ പ്രസിഡന്റ് കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ദിനേശൻ പൂച്ചക്കാട് അധ്യക്ഷനായിരുന്നു. രാഷ്ട്രീയത്തിലെ മതം എന്ന വിഷയത്തിൽ ടി.വി.വിജയൻ പ്രഭാഷണം നടത്തി. പ്രമോദ് കരുവളം, എൻ.സുകുമാരൻ, ടി.വി.രാജു ഒളവറ, മദനമോഹൻ, ബാലചന്ദ്രൻ കുണ്ടംകുഴി, അബ്ദുള്ള സൂപ്പർ, കെ.കെ.ശ്രീകുമാർ എന്നിവർ സംസാരിച്ചു.