ഉദുമ : മതിയായ രേഖകളില്ലാത്ത 3.48 ലക്ഷം രൂപയുമായി പിടിയിലായ യുവാവിനെതിരേ ബേക്കൽ പോലീസ് കേസെടുത്തു. മംഗളൂരു സ്വദേശി മുഹമ്മദ് ഇക്ബാലി (34)നെതിരേയാണ് കേസുള്ളത്.

ദേശീയപാതയിൽ പെരിയാട്ടടുക്കം ബസ് സ്റ്റോപ്പിൽ വെച്ചാണ് പണവുമായി ഇയാൾ പിടിയിലായത്. ബേക്കൽ ഇൻസ്പെക്ടർ ടി.വി.പ്രജീഷന്‍റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിൽ പിടികൂടിയ പണവും കോടതിക്ക് കൈമാറി.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതോടെ എല്ലാ പണമിടപാടുകളും അതു നടത്തുന്നവരെയും അധികൃതർ നിരീക്ഷിക്കുന്നുണ്ട്.