തൃക്കരിപ്പൂർ : ജില്ലയിലെ ഗ്രന്ഥശാലകൾ പ്രാദേശിക ചരിത്ര രചനയിലേക്ക്. ജില്ലാ ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ പ്രാദേശിക ചരിത്രരചന പ്രവർത്തനങ്ങൾ സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് ആറിന് കാഞ്ഞങ്ങാട് പി സ്മാരകത്തിൽ പ്രാദേശിക ചരിത്രരചന ശില്പശാല നടക്കും.

സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ.കെ.വി.കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡൻ്റ് കെ.വി.കുഞ്ഞിരാമൻ അധ്യക്ഷനാവും.