കുമ്പള : കളഞ്ഞുകിട്ടിയ സ്വർണവും പണവും അടങ്ങിയ പേഴ്സ് ഉടമസ്ഥയെ കണ്ടെത്തി തിരിച്ചേൽപ്പിച്ച് വിദ്യാർഥികൾ. സീതാംഗോളി ഐ.ടി.ഐ വിദ്യാർഥികളായ മുസാഫിർ, ആസിഫ്, ഷുഹൈബ് എന്നിവരാണ് പേഴ്സ് കുമ്പള പോലീസ് സ്റ്റേഷനിൽവെച്ച് ഉടമയ്ക്ക് കൈമാറിയത്. കൈകമ്പയിൽ വെച്ചായിരുന്നു വിദ്യാർഥികൾക്ക് പേഴ്സ് കിട്ടിയത്. കുമ്പള ഇൻസ്പെക്ടർ പി.പ്രമോദിന്റെ സാന്നിധ്യത്തിൽ പണവും സ്വർണവുമടങ്ങിയ പേഴ്സ് വിദ്യാർഥികൾ കൈമാറി.