കാഞ്ഞങ്ങാട് : സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ കാഞ്ഞങ്ങാട് മണ്ഡലം സമ്മേളനം സംസ്ഥാന സെക്രട്ടറി പദ്മനാഭൻ പലേരി ഉദ്ഘാടനം ചെയ്തു. കെ.പി.മുരളീധരൻ അധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി പി.സി.സുരേന്ദ്രൻ നായർ മുഖ്യാതിഥിയായി.

2019 ജൂലായ് മാസത്തിനുശേഷം പിരിഞ്ഞവരുടെ പെൻഷനിൽ ഉണ്ടായ കുറവ് പരിഹരിക്കുക, ജല അതോറിറ്റി ജീവനക്കാരുടെ പെൻഷൻ പരിഷ്കരണം നടത്തുക, എൻഡോസൾഫാൻ മെഡിസെപ്പ് പദ്ധതിയിൽ ഒ.പി. ചികിത്സ ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.

പ്രതിനിധി സമ്മേളനം ഇ.ടി.സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. പി.പി.ബാലകൃഷ്ണൻ, കെ.കുഞ്ഞികൃഷ്ണൻ, ഡി.വി.ബാലകൃഷ്ണൻ, സി.രത്നാകരൻ യു.ശേഖരൻ നായർ, പി.ആർ.രാധാമണി എന്നിവർ സംസാരിച്ചു.