കമ്പല്ലൂർ : സി.പി.എം. എളേരി ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി കർഷകസംഘം, കർഷക തൊഴിലാളി യൂണിയൻ, എൻ.ആർ.ഇ.ജി. യൂണിയൻ എന്നിവയുടെ നേതൃത്വത്തിൽ കമ്പല്ലൂരിൽ കൂട്ടായ്മ സംഘടിപ്പിച്ചു. കർഷകസംഘം ജില്ലാ സെക്രട്ടറി പി. ജനാർദനൻ ഉദ്‌ഘാടനം ചെയ്തു. കെ. കൃഷ്ണൻ അധ്യക്ഷനായി. ടി.പി. തമ്പാൻ, കെ.പി. നാരായണൻ, ടി.കെ. സുകുമാരൻ, പി.പി. രവീന്ദ്രൻ, പി.കെ. മോഹനൻ എന്നിവർ സംസാരിച്ചു.