ഹൊസ്ദുർഗ് : കവുങ്ങ് കൃഷിക്ക് പാക്കേജ് പ്രഖ്യാപിക്കണമെന്നും കശുവണ്ടിക്ക് തറവില പ്രഖ്യാപിക്കണമെന്നും പറക്കളായി ഫാർമേഴ്‌സ് ക്ലബ്ബ് യോഗം ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷം തറവില പ്രഖ്യാപിക്കാത്തത് കാരണം വലിയ ചൂഷണമാണ് നടന്നത്. തുച്ഛമായ വിലയ്ക്ക് കശുമാവ് കർഷകർക്ക് അവരുടെ ഉത്പന്നങ്ങൾ വിറ്റഴിക്കേണ്ടി വന്നു.

പ്ലാന്റേഷൻ കോർപ്പറേഷന്റെ ജില്ലയിലെ തോട്ടങ്ങളിൽ നിന്നും ശേഖരിച്ച കശുവണ്ടിക്കും വിലക്കുറവുകാരണം വലിയ നഷ്ടമാണുണ്ടായതെന്ന് യോഗം വിലയിരുത്തി. യോഗത്തിൽ കെ.പി.നാരായണൻ അധ്യക്ഷനായിരുന്നു. പി.ജെ.തോമസ്, എ.തമ്പാൻ, കാനത്തിൽ കണ്ണൻ എന്നിവർ സംസാരിച്ചു.