കാസർകോട് : ഇന്ധനവില വർധനയിൽ പ്രതിഷേധിച്ച് ഫെസ്റ്റോ നേതൃത്വത്തിൽ അധ്യാപകരും ജീവനക്കാരും വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധിച്ചു. സിവിൽ സ്റ്റേഷനിൽ കെ.പി.ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. കെ.സതീശൻ, രമേശൻ എന്നിവർ സംസാരിച്ചു. മിനി സിവിൽ സ്റ്റേഷനിൽ കെ.ഹരിദാസ് ഉദ്ഘാടനം ചെയ്തു. സതീഷ് ബാബു, കെ.വി.രാജേഷ്, സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസ് പരിസരത്ത് എ.ആർ.വിജയകുമാർ ഉദ്ഘാടനം ചെയ്തു. പി.എം. ശ്രീധരൻ, വിനോദ്, ബാബുരാജ്, സുനിൽ എന്നിവർ സംസാരിച്ചു. വിവിധ പഞ്ചായത്ത് കേന്ദ്രങ്ങളിലും പ്രതിഷേധം നടന്നു.