കാസർകോട് : ചിന്മയ വിദ്യാലയത്തിൽ സ്വാമി ചിന്മയാനന്ദയുടെ ഇരുപത്തെട്ടാം സാമാധി ആരാധനാ ദിനം ആചരിച്ചു. ചിന്മയ മിഷൻ കേരള ഘടകം മേധാവി സ്വാമി വിവിക്താനന്ദ സരസ്വതി ഗുരുപാദുക പൂജ നടത്തി. അഖിലേഷ് ചൈതന്യ ചിന്മയ അഷ്ടോത്തര ശതനാമാവലി അവതരിപ്പിച്ചു. എ.കെ. നായർ അധ്യക്ഷനായിരുന്നു. ദിവ്യ മഹേഷ്, ചിന്മയ മിഷൻ അംഗം ബേബി എസ്. നായർ, പ്രഥമാധ്യാപിക സിന്ധു ശശീന്ദ്രൻ, രശ്മി മുരളീധരൻ, വൈസ് പ്രിൻസിപ്പൽ പി.പദ്‌മാവതി, ശ്യാമളകുമാരി, എസ്.പ്രഭിത, അനിൽകുമാർ എന്നിവർ സംസാരിച്ചു. തുടർന്ന് വിദ്യാലയ ഭജനസംഘത്തിന്റെ നേതൃത്വത്തിൽ സംഗീതാർച്ചന നടത്തി.