ചെർക്കള : ചെർക്കള-കല്ലടുക്കം അന്തസ്സംസ്ഥാന പാതയിൽ മെക്കാഡം പ്രവൃത്തി പാതിവഴിയിൽ നിലച്ച എടനീർമുതൽ എതിർതോട് വരെയുള്ള ഭാഗത്തെ യാത്രാദുരിതം പരിഹരിക്കുന്നതിന് നടപടി വേണമെന്ന് യൂത്ത് കോൺഗ്രസ് നെല്ലിക്കട്ട യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. നാസർ കാട്ടുകൊച്ചി അധ്യക്ഷനായി.

സുധീഷ് നമ്പ്യാർ കാട്ടുകൊച്ചി, സാഹിദ് എതിർത്തോട്‌, ഹനീഫ എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ: റിയാസ് കാട്ടുകൊച്ചി (പ്രസി.), രഞ്ജീഷ് കുന്നിൽ, ഹനീഫ് മലബാർ, സൗമ്യ അശോകൻ (വൈ. പ്രസി.), വിജയകുമാർ കുന്നിൽ (ജന. സെക്ര.), രവി ഗുരുനഗർ, ഖലീൽ ആമൂസ്‌നഗർ, തമ്പാൻ അതൃകുഴി, ലത്തീഫ് അതൃകുഴി (സെക്ര.), ഹാരിസ് കണ്ണാടിപ്പാറ (ഖജാ.).