തൃക്കരിപ്പൂർ : കേരള ദിനേശ് ബീഡി തൃക്കരിപ്പൂർ ഒന്നാം ബ്രാഞ്ചിൽനിന്ന‌് വിരമിച്ച പി.തങ്കമണി, ഇ.എം.സുജാത, വി.നളിനി, പി.തമ്പായി, എം.ശ്യാമള എന്നീ തൊഴിലാളികൾക്ക് സഹപ്രവർത്തകർ യാത്രയയപ്പ് നൽകി. സംഘം ഡയറക്ടർ കെ.ദാമോദരൻ ഉപഹാരംം നൽകി. കെ.ലളിത അധ്യക്ഷയായിരുന്നു. കെ.വി.ശശി, പി.വി.ദാമോദരൻ, കെ.ശശിധരൻ, പി.ബാലാമണി, കെ.വസന്ത എന്നിവർ സംസാരിച്ചു.