ചെറുവത്തൂർ : തേങ്ങ ഉൾപ്പെടെയുള്ള കാർഷിക ഉത്പന്നങ്ങൾ ശേഖരിക്കുന്നതിന് ചെറുവത്തൂരിൽ ഹൊറൈസൺ മാർക്കറ്റിങ് ഹബ് തുറന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ ഉദ്ഘാടനംചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.വി.പ്രമീള അധ്യക്ഷതവഹിച്ചു. മുൻ എം.എൽ.എ. കെ.കുഞ്ഞിരാമൻ വിവിൻ നിധി ഷെയർ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ടി.വി.ശ്രീധരൻ ഏറ്റുവാങ്ങി. ടി.വി.ബാലൻ, എം.മനേഷ് കുമാർ, ഗ്രാമപ്പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ പി.പദ്മിനി, വ്യാപരിവ്യവസായി എകോപനസമിതി പ്രസിഡന്റ് സി.ചന്ദ്രൻ, കെ.ടി. ശിവദാസൻ എന്നിവർ സംസാരിച്ചു.