പള്ളത്തിങ്കാൽ : ബി.ജെ.പി. കുറ്റിക്കോൽ, ബേഡഡുക്ക പഞ്ചായത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ കാസർകോട് പൊതുമരാമത്ത് ഓഫീസിനുമുന്നിൽ ബുധനാഴ്ച നടത്താനിരുന്ന ധർണ വെള്ളിയാഴ്ചത്തേക്ക് മാറ്റി.

തെക്കിൽ-ആലട്ടി റോഡ് നവീകരണത്തിന് പള്ളത്തിങ്കാലിൽ സർക്കാർസ്ഥലത്തുകൂടി വീതി വർധിപ്പിക്കണമെന്ന ഹൈക്കോടതി നിർദേശം നടപ്പാക്കാതെ ബി.ജെ.പി.യുടെ പേരിലുള്ള സ്ഥലത്തുകൂടി റോഡ് നിർമിക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചും സർക്കാർസ്ഥലം സ്വകാര്യവ്യക്തികൾ കൈയേറുന്നതിന് ഉദ്യോഗസ്ഥർ ഒത്താശചെയ്യുന്നു എന്നാരോപിച്ചുമാണ് ധർണ.