കൊളത്തൂർ : ഗവ. ഹൈസ്കൂളിൽ നിർമിച്ച ഊട്ടുപുര സ്കൂളിന് സമർപ്പിച്ചു. ജില്ലാപഞ്ചായത്ത് 14 ലക്ഷം രൂപ ചെലവിലാണ് ഊട്ടുപുര നിർമിച്ചത്. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷാനവാസ് പാദൂർ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡൻറ് എ.നാരായണൻ കളവയൽ അധ്യക്ഷനായി. ബേഡഡുക്ക പഞ്ചായത്തംഗം എം.ഗോപാലകൃഷ്ണൻ കളവയൽ, വി.കെ.ജനാർദനൻ, കെ.കെ.നാരായണൻ, പ്രഥമാധ്യാപകൻ പി.ശ്രീധരൻ, സ്റ്റാഫ് സെക്രട്ടറി ബി.നളിനി എന്നിവർ സംസാരിച്ചു.