കാസർകോട് : കേരള അതിർത്തികൾ അടച്ചിടുന്ന കർണാടകയുടെ നിലപാട് മനുഷ്യത്വരഹിതമാണെന്ന്‌ ലോക്‌താന്ത്രിക് ജനതാദൾ ജില്ലാ നേതൃയോഗം അഭിപ്രായപ്പെട്ടു. ദക്ഷിണകന്നഡയെ ആശ്രയിക്കുന്ന വിദ്യാർഥികൾ, വ്യാപാരികൾ, രോഗികൾ, വിമാനത്താവളത്തിലേക്കുള്ളവർ ഉൾപ്പെടെ ഒട്ടേറെപ്പേരാണ് പ്രതിസന്ധിയിലായിരിക്കുന്നത്. രാജ്യത്തിനകത്തെ സംസ്ഥാന അതിർത്തികൾ അടയ്ക്കരുതെന്ന കേന്ദ്രസർക്കാർ ഉത്തരവിന്റെ ലംഘനം കൂടിയാണ് കർണാടകയുടെ നിലപാട്. പ്രശ്നത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെടണമെന്നും എൽ.ജെ.ഡി. ആവശ്യപ്പെട്ടു.

യോഗത്തിൽ ജില്ലാ പ്രസിഡന്റ്‌ ടി.വി.ബാലകൃഷ്ണൻ അധ്യക്ഷനായി. സംസ്ഥാനസമിതി അംഗങ്ങളായ എം.കുഞ്ഞമ്പാടി, വി.വി.കൃഷ്ണൻ, ജില്ലാസെക്രട്ടറി അഹമ്മദലി കുമ്പള, ജില്ലാ ഭാരവാഹികളായ എം.ജെ.ജോയി, ഇ.വി.ഗണേശൻ, പനങ്കാവ് കൃഷ്ണൻ, പി.വി.കുഞ്ഞിരാമൻ, മണ്ഡലം പ്രസിഡന്റ്‌ പി.സി.ഗോപാലകൃഷ്ണൻ, പി.പി.രാജൻ, മുഹമ്മദ് സാലി, കെ.പവിത്രൻ, സിദ്ദിഖ് റഹ്‌മാൻ, സ്കറിയ, ബാലകൃഷ്ണ ഷെട്ടി, അഡ്വ. ഹസൈനാർ, ബാബു അണങ്കൂർ എന്നിവർ സംസാരിച്ചു.