പുല്ലൂർ : കൊടവലം മഹാവിഷ്ണു ക്ഷേത്രത്തിന്റെ ഭണ്ഡാരങ്ങൾ കവർന്നു. ക്ഷേത്രത്തിന്റെ അധീനതയിലുള്ള പന്നിക്കൂർ ചാമുണ്ഡിയമ്മയുടെ പള്ളിയറയ്ക്ക് മുന്നിലെ ഭണ്ഡാരവും അരയാൽത്തറയ്ക്ക് മുന്നിലെ ഭണ്ഡാരവും കവർന്നിട്ടുണ്ട്.
ചൊവ്വാഴ്ച പുലർച്ചെയോടെയാണ് കവർച്ച നടന്നതെന്നാണ് കരുതുന്നത്. ക്ഷേത്ര കമ്മിറ്റി അമ്പലത്തറ പോലീസിൽ പരാതി നൽകി.