കാഞ്ഞങ്ങാട് : കിഴക്കുംകര കല്യാൽ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര നവീകരണത്തിൽ കൃഷ്ണശിലയിലുള്ള നിർമാണപ്രവൃത്തി ഏൽപ്പിക്കൽ ചടങ്ങ് നടന്നു. പുനർനിർമാണ കമ്മിറ്റി ചെയർമാൻ സി.പി.കുഞ്ഞിനാരായണൻ നായർ ശില്പി കാർക്കള രാജുവിന് ഉടമ്പടിരേഖ കൈമാറി. ക്ഷേത്ര സ്ഥാനികർ, രത്നാകരൻ മുച്ചിലോട്ട്, രജിത്ത് നിത്യാനന്ദ, സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. ബ്രോഷർ പ്രകാശനവും നടന്നു.