മാവുങ്കാൽ : ഐ.എം.എ. കാഞ്ഞങ്ങാട് ഘടകം ആനന്ദാശ്രമം ഐ.എം.എ. ഹൗസിൽ ലോക എയ്ഡ്‌സ് ദിനാചരണം നടത്തി. പ്രസിഡന്റ് ഡോ. എം.മണികണ്ഠൻ നമ്പ്യാർ എയ്ഡ്‌സ് ദിന സന്ദേശം നൽകി. ഡോക്ടർമാരായ വിനോദ്‌കുമാർ, ബാലസുബ്രഹ്മണ്യൻ, ശ്രീജിത്ത്, ടി.വി.പദ്‌മനാഭൻ എന്നിവർ സംസാരിച്ചു.
കാഞ്ഞങ്ങാട് : ലോക എയ്ഡ്‌സ് ദിനത്തിന്റെ ഭാഗമായി ഹൊസ്ദുർഗ് പോലീസ് സ്റ്റേഷനിൽ ബോധവത്ക്കരണ ക്ലാസും റെഡ് റിബൺ ധാരണവും പ്രതിജ്ഞയെടുക്കലും നടന്നു. പാൻടെക് മൈഗ്രന്റ് സുരക്ഷാ പ്രോജക്ടുമായി ചേർന്ന് നടത്തിയ പരിപാടി ഇൻസ്പെക്ടർ അനൂപ്‌കുമാർ ഉദ്ഘാടനംചെയ്തു. കെ.പി.ഭരതൻ. എസ്.ഐ. ഉണ്ണിക്കൃഷ്ണൻ, ജോസ്മി എൻ. ജോസ്, അഷിത മധു, സന്ദീപ്കുമാർ എന്നിവർ സംസാരിച്ചു.