പെരിയ : പ്രേംചന്ദ് ജയന്തിയോടനുബന്ധിച്ച് കേരള കേന്ദ്ര സർവകലാശാല ഹിന്ദി വകുപ്പ് ‘പ്രേംചന്ദും വർത്തമാനകാലവും’ എന്ന വിഷയത്തിൽ ദേശീയ വെബിനാർ നടത്തി. രജിസ്ട്രാർ ഡോ. രാജേന്ദ്ര പിലാങ്കട്ട ഉദ്ഘാടനംചെയ്തു. ജവാഹർലാൽ നെഹ്രു സർവകലാശാലയിലെ പ്രൊഫ. രാംബക്ഷ് ജാട്ട് മുഖ്യപ്രഭാഷണം നടത്തി. ഡോ. താരു എസ്.പവാർ അധ്യക്ഷതവഹിച്ചു. ഡോ. സുധ ബാലകൃഷ്ണൻ, ഡോ. രാം ബിനോദ് റേ, ഡോ. ധർമേന്ദ്ര പ്രതാപ് സിങ് എന്നിവർ സംസാരിച്ചു.