കുണ്ടംകുഴി : കാസർകോട് ആർട്ടിസാൻസ് ഡെവലപ്പ്മെൻറ് ആൻഡ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി വിദ്യാതരംഗിണി വായ്പാ പദ്ധതി തുടങ്ങി. സംഘം പ്രസിഡൻറ് സീതാരാമ ആചാര്യ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് രാഘവൻ ദൊഡുവയൽ അധ്യക്ഷനായിരുന്നു. ഡയറക്ടർമാരായ വാമനാചാര്യ, ചന്ദ്രൻ, രാഘവൻ കൊളത്തൂർ, രാജൻ മന്നിപ്പാടി, വിജയരാജൻ എന്നിവർ സംസാരിച്ചു.