കാഞ്ഞങ്ങാട് : ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കാഞ്ഞങ്ങാട് ശാഖ ആനന്ദാശ്രമത്തിനടുത്ത് പാണത്തൂർ റോഡരികിൽ നിർമിച്ച കെട്ടിടം മന്ത്രി ഇ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡോ. കെ.ജി.പൈ അധ്യക്ഷനായി. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി., കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷൻ വി.വി.രമേശൻ, ഐ.എം.എ. മുൻ പ്രസിഡന്റ് ഡോ. എൻ.രാഘവൻ, ഡോ. ടി.വി.പദ്മനാഭൻ, ഡോ. വി.അഭിലാഷ്, ഡോ. പ്രവീൺ അറോറ എന്നിവർ സംസാരിച്ചു.
പ്രതിഷേധിച്ചു
കാസർകോട് : പുതിയ ദേശീയ വിദ്യാഭ്യാസനയത്തിൽ എസ്.എഫ്.ഐ. പ്രതിഷേധിച്ചു. വിദ്യാഭ്യാസ നയത്തിന്റെ ആമുഖം കത്തിച്ചു. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പ്രതിഷേധം നടത്തിയത്.