പെരിയ : ജി.എച്ച്.എസ്.എസ്. പെരിയയിലെ എൻ.എസ്.എസ്. വൊളന്റിയർമാർ പെരിയ ടൗൺ ശുചീകരിച്ചു. പഞ്ചായത്തിലെ ഹരിതകർമസേനയുടെ സഹായത്തോടെ റോഡിനിരുവശങ്ങളിലുമുള്ള മാലിന്യം ശേഖരിച്ച് തരംതിരിച്ച് കൈമാറുകയായിരുന്നു. ജില്ലയെ കാർബൺ ന്യൂട്രൽ ജില്ലയാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ഹരിത കേരളം മിഷൻ നടപ്പാക്കുന്ന സീഫോർ യൂ പദ്ധതിയുടെ ഭാഗമായാണ് ശുചീകരണം നടത്തിയത്. ഹരിത കേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ എം.പി. സുബ്രഹ്മണ്യൻ പദ്ധതി വിശദീകരിച്ചു. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ രാജേഷ് കരിപ്പാൽ, ഹരിത കേരളം മിഷൻ റിസോഴ്‌സ്‌ പേഴ്‌സൺ അഭിരാജ് എന്നിവർ സംസാരിച്ചു.