ചെർക്കള : പൈക്കം മണവാട്ടി ബീവി മഖാം ഉറൂസിന് ബുധനാഴ്ച തുടക്കമാകും. രാവിലെ 10-ന് മഖാം കമ്മിറ്റി പ്രസിഡന്റ് ഖാലിദ് ഹാജി കൊയർകൊച്ചി പതാക ഉയർത്തും. വൈകീട്ട് ഏഴിന് ഖാസി അസ്സയ്യിദ് മുഹമ്മദ് തങ്ങൾ മദനി ഉദ്ഘാടനം ചെയ്യും.

പൈക്ക ജമാഅത്ത് പ്രസിഡന്റ് പി.എം. മുഹമ്മദ് കുഞ്ഞി അധ്യക്ഷതവഹിക്കും. തുടർന്നുള്ള ദിവസങ്ങളിൽ വൈകീട്ട് പ്രമുഖർ പ്രഭാഷണം നടത്തും.

ശനിയാഴ്ച രാത്രി ഏഴിന് നടക്കുന്ന പ്രാർഥനാസദസ്സിന് സമസ്ത കേരള ജംഇയ്യത്തൂൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ നേതൃത്വം നൽകും.

ഞായറാഴ്ച രാത്രി നടക്കുന്ന സമാപന പരിപാടി സയ്യിദ് ഫസൽ കോയമ്മ തങ്ങൾ ഉദ്ഘാടനം ചെയ്യും.