പടുപ്പ് : സുഭിക്ഷ കേരളം പദ്ധതിയിൽ സി.പി.എം. പടുപ്പ് ലോക്കൽ കമ്മിറ്റി കൊരക്കോലിൽ നടത്തിയ പച്ചക്കറി കൃഷി വിളവെടുത്തു.

എട്ട് ഏക്കറിലാണ് കൃഷി. കപ്പ, മത്തൻ, കക്കിരി, ചീര, പയർ, വാഴ, വെണ്ട, തണ്ണിമത്തൻ തുടങ്ങിയവയാണ് വിളവെടുത്തത്. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു ഉദ്ഘാടനം ചെയ്തു.

കുറ്റിക്കോൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭന കുമാരി, പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എം. ഷമീർ, സി.പി.എം. ബേഡകം ഏരിയാ സെക്രട്ടറി സി. ബാലൻ, ലോക്കൽ സെക്രട്ടറി കെ.എൻ. രാജൻ, ലത്തീഫ് ബേഡകം, ജോർജ്, സജി കൊരക്കോൽ, ഷിജു പുളിങ്കാല, റഹീം പടുപ്പ്, സിറാജ് പടുപ്പ് എന്നിവർ സംസാരിച്ചു.