വെള്ളിക്കോത്ത് : മഹാകവി പി. സ്മാരക വി.എച്ച്.എസ്.എസിൽ ഹൈസ്കൂൾ അധ്യാപകനായി സേവനമനുഷ്ഠിച്ച ആലപ്പുഴ പുന്നപ്ര സ്വദേശി ടി.കെ.കണ്ണന്റെ നിര്യാണത്തിൽ ഊഷ്മളം പൂർവ വിദ്യാർഥി കൂട്ടായ്മ അനുശോചിച്ചു. ഓൺലൈനായി നടത്തിയ യോഗത്തിൽ പി.ബാലകൃഷ്ണൻ അധ്യക്ഷനായി.

മുൻ അധ്യാപകരായ എ.മാധവൻ, പപ്പൻ കുട്ടമത്ത്, കൂട്ടായ്മ പ്രവർത്തകരായ നീനാ രാമൻ, എ.ദാമോദരൻ, ബഷീർ വെള്ളിക്കോത്ത്, സി.മൊയ്തു, പി.വി.ഹരീഷ്, പി.വി.ജയചന്ദ്രൻ, ശാന്ത പൊള്ളക്കട എന്നിവർ സംസാരിച്ചു