കാസർകോട് : ഖലീൽ ദാരിമി ബെളിഞ്ചത്തിന്റെ പിതാവ് അബ്ദുള്ള ഹാജി, ഹാഫിള് റാഷിദ് ഫൈസിയുടെ പിതാവ് ടി.പി.മുഹമ്മദ് കുഞ്ഞി എന്നിവരുടെ നിര്യാണത്തിൽ എസ്.കെ.എസ്.എസ്.എഫ്. ജില്ലാ സെക്രട്ടേറിയറ്റ് അനുശോചിച്ചു. ജില്ലാ പ്രസിഡന്റ് സുഹൈർ അസ്ഹരി അധ്യക്ഷനായി. ജനറൽ സെക്രട്ടറി വി.കെ.മുശ്താഖ് ദാരിമി, യൂനുസ് ഫൈസി, മുഹമ്മദ് ഫൈസി, ഉമറുൽ ഫാറൂഖ് ദാരിമി, മൂസ നിസാമി, സുബൈർ ദാരിമി, പി.എച്ച്.അസ്ഹരി, ഇർഷാദ് ഹുദവി, അഷ്‌റഫ് ഫൈസി എന്നിവർ പങ്കെടുത്തു.