ബേക്കൽ : മൗവ്വൽ മൂന്നാം വാർഡിൽ പ്രവർത്തിക്കുന്ന അങ്കണവാടി ഇരുപത്തിഒന്നാം വാർഡിലേക്ക് മാറ്റുന്നതിനെതിരേ സമരത്തിനിറങ്ങാൻ നാഷണൽ ലീഗ് മൗവ്വൽ കമ്മിറ്റി തീരുമാനിച്ചു. ആദ്യപടിയായി പൊതുജനങ്ങളിൽനിന്ന്‌ ഒപ്പ് ശേഖരിച്ച് അധികാരികൾക്ക് നിവേദനം നൽകും. കർമസമിതി ഉണ്ടാക്കാനും തീരുമാനിച്ചു. മൗവ്വൽ കുഞ്ഞബ്ദുള്ള അധ്യക്ഷനായി. കരീം പള്ളത്തിൽ, എം.സി.അബ്ദുള്ള, യൂസഫ്, സാജിദ് അബ്ബാസ് എം., എസ്.ഹുസൈൻ, ഹനീഫ എന്നിവർ സംസാരിച്ചു.