കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട്ട്‌ നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ദൃശ്യ വിസ്മയ കമ്മിറ്റി വ്യാഴാഴ്ച വിവിധ കലാപരിപാടികൾ നടത്തും. കാഞ്ഞങ്ങാട് ദുർഗ ഹയർസെക്കൻഡറി സ്കൂളിൽ രണ്ടുമണിക്ക്‌ തുടങ്ങും. ‘തിങ്കളാഴ്ച നിശ്ചയം’ ഫെയിം അനഘാ നാരായണൻ ഉദ്ഘാടനം ചെയ്യും. ഭരതനാട്യം, കുച്ചുപ്പുടി, മോഹിനിയാട്ടം, അഷ്ടപദി തുടങ്ങിയ ഇനങ്ങൾ അരങ്ങേറുമെന്ന് ദൃശ്യ വിസ്മയകൂട്ടായ്മ ഭാരവാഹികളായ ഇ.പദ്‌മാവതി, സുകുമാരൻ പെരിയച്ചൂർ, പി.എം.അബ്ദുൾ നാസർ എന്നിവർ അറിയിച്ചു.