ന്യൂമാഹി : കോതമംഗലത്ത്‌ യുവാവ് വെടിവെച്ച് കൊലപ്പെടുത്തിയ കണ്ണൂർ നാറാത്തെ പി.വി.മാനസയുടെ മൃതദേഹം കണ്ണൂരിലെത്തിച്ച ശേഷം തിരികെ പോവുകയായിരുന്ന ആംബുലൻസ് പാചകവാതക ടാങ്കറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ആംബുലൻസ് ഡ്രൈവർമാരായ എറണാകുളം പുന്നേക്കാട് സ്വദേശി എമിൽ മാത്യു (21), വാടാറ്റുപാറ ചാലിയേലിൽ ബിറ്റു കുര്യൻ (25) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഞായറാഴ്ച പുലർച്ചെ 2.50 ഓടെ മാഹി പാലത്തിന് സമീപം പരിമഠത്ത് വളവിലാണ് ആംബുലൻസ് അപകടത്തിൽപ്പെട്ടത്. കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന വാതക ടാങ്കർ എതിർദിശയിൽനിന്ന് വന്ന ആംബുലൻസുമായി കൂട്ടിയിടിക്കുകയായിരുന്നു. ന്യൂമാഹി പോലീസ് കേസെടുത്തു.