നീലേശ്വരം : കെ.ജി.ടി.ഇ. കൊമേഴ്സ് വിഭാഗം ടൈപ്പ്‌റൈറ്റിങ് ഇംഗ്ലീഷ്, മലയാളം (ലോവർ/ഹയർ), കംപ്യൂട്ടർ വേർഡ് പ്രോസസിങ്, ഷോർട്ട് ഹാൻഡ് തുടങ്ങിയ പരീക്ഷകൾ സെപ്റ്റംബർ 29 മുതൽ സംസ്ഥാനത്തെ വിവിധ സെന്ററുകളിൽ ആരംഭിക്കുമെന്ന് സർക്കാർ പരീക്ഷ കമ്മിഷണർ അറിയിച്ചു. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 12. കാഞ്ഞങ്ങാട് ദുർഗ എച്ച്.എസ്.എസാണ് ജില്ലയിലെ പരീക്ഷാകേന്ദ്രമെന്നും കൂടുതൽ വിവരങ്ങൾക്ക് സർക്കാരിന്റെ പരീക്ഷാഭവൻ വെബ്‌സൈറ്റ് സന്ദർശിക്കണമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.