കണ്ണൂർ : കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം സബ് പോസ്റ്റ് ഓഫീസ് തിങ്കളാഴ്ചമുതൽ വിമാനത്താവളത്തിനുള്ളിൽ പ്രവർത്തനം തുടങ്ങും. രാവിലെ 8.30-ന് തലശ്ശേരി ഡിവിഷൻ പോസ്റ്റൽ സൂപ്രണ്ട് ജി. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്യും. സബ് പോസ്റ്റ് മാസ്റ്ററായി എ.കെ. സുരേഷ് കുമാറിനെ നിയമിച്ചു. വിമാനത്താവളത്തിലേക്കുള്ള തപാൽ അയയ്ക്കുന്നതിന് 670708 പിൻകോഡ് ഉപയോഗിക്കണമെന്നും തലശ്ശേരി ചാലിൽ സബ് പോസ്റ്റ് ഓഫീസ് തിങ്കളാഴ്ചമുതൽ പ്രവർത്തനം അവസാനിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു.