കാസർകോട് : കൊളത്തൂർ പെർളടുക്കത്ത് മദ്യശാല സ്ഥാപിക്കുന്നതിൽനിന്ന് സർക്കാർ പിന്മാറണമെന്ന് പൗർണമി ആർട്‌സ് ആൻഡ് സ്പോർട്‌സ് ക്ലബ്ബ് ആവശ്യപ്പെട്ടു. പ്രദേശത്ത് മദ്യശാല വരുന്നത് ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തെ ബാധിക്കുമെന്നും ക്ലബ്ബ് കുറ്റപ്പെടുത്തി. കെ.പി.വാരിജാക്ഷൻ അധ്യക്ഷനായി. കെ.വിശ്വനാഥൻ, കെ.പി.രാജൻ, കെ.പ്രവീൺ, കെ.സുകന്യൻ എന്നിവർ സംസാരിച്ചു.