കാസർകോട് : ഒൻപതാം ക്ലാസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിന് 20 വർഷം കഠിനതടവും അൻപതിനായിരം രൂപ പിഴയും വിധിച്ചു. ബേളൂർ പൊടവടുക്കം സ്വദേശി റാണാപ്രതാപി(30)നെയാണ് കാസർകോട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്) ജഡ്ജി എ.വി. ഉണ്ണികൃഷ്ണൻ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ആറുമാസം കൂടി തടവ് അനുഭവിക്കണം. 2016 ഫെബ്രുവരിയിൽ പൊടവടുക്കത്താണ് സംഭവം.

പ്രോസിക്യൂഷനുവേണ്ടി അഡ്വ. പ്രകാശ് അമ്മണ്ണായ ഹാജരായി. അന്നത്തെ അമ്പലത്തറ സബ് ഇൻസ്പെക്ടറായിരുന്ന കെ.വി. ശശീന്ദ്രനാണ് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.